Browsed by
Author: kcympala

UNIT REGISTRATION

UNIT REGISTRATION

യൂണിറ്റ് രജിസ്‌ട്രേഷനിലൂടെ പാലാ രൂപത കെ സി വൈ എം കാര്യാലയവുമായി സഹകരിച്ചു നീങ്ങാൻ നിങ്ങൾ കാണിക്കുന്ന സന്മനസിനു നന്ദി. യൂണിറ്റ് രജിസ്‌ട്രേഷൻ സമയത്ത് രണ്ട്‌ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. ഒന്നാമത്തെ ഫോമിൽ ഒൻപതു പേരടങ്ങുന്ന യൂണിറ്റ് ഭാരവാഹികളുടെ പേരുവിവരങ്ങൾ എഴുതി ബഹു. യൂണിറ്റ് ഡയറക്ടർ, പ്രസിഡന്റ് എന്നിവരുടെ ഒപ്പോടുകൂടി പൂരിപ്പിച്ചു നൽകേണ്ടതാണ്. രണ്ടാമത്തെ ഫോമിൽ യൂണിറ്റിലെ എല്ലാ അംഗങ്ങളുടെയും സ്ഥിതിവിവര കണക്ക് ഉൾപ്പെടുത്തി ബന്ധപ്പെട്ടവരുടെ അംഗീകാരത്തോടെ നൽകേണ്ടതാണ്. യൂണിറ്റ് രജിസ്‌ട്രേഷനിലൂടെ രൂപത കാര്യാലയത്തിൽ നിങ്ങളുടെ യൂണിറ്റിന് അംഗത്വം ലഭിക്കുമെങ്കിലും അത് ഓരോ വർഷാദ്യവും പുതുക്കേണ്ടതാണ് എന്ന് കൂടി ഓർമിപ്പിക്കട്ടെ. യൂണിറ്റ് രജിസ്‌ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. Post Views: 164

YATP

YATP

വൈ.എ.റ്റി.പി. അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.    വൈ.എ.റ്റി.പി. ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ ജൂബിലി ആഘോഷം (25 വര്‍ഷങ്ങള്‍) വ്യത്യസ്തമായ കര്‍മ്മ പരിപാടികളോടെ നടത്തുവാന്‍ ആഗ്രഹിക്കുന്നു. കത്തോലിക്കരായ യുവതീയുവാക്കളുടെ ഇടയില്‍ നിന്നും പ്രബുദ്ധരും സമര്‍പ്പിതരും പ്രേഷിത ചൈതന്യം തുളുമ്പുന്നവരുമായ നല്ല നേതാക്കളെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഈ വര്‍ഷത്തെ പ്രോഗ്രാം ആരംഭിക്കുന്നത് മെയ് 26,27,28 തിയതികളില്‍ ആയിരിക്കും. 30 അംഗങ്ങള്‍ക്ക് മാത്രമെ ഈ വര്‍ഷം പ്രവേശനം ഉണ്ടായിരിക്കുകയൊള്ളു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 20-ാം തിയതിക്ക് മുമ്പായി രൂപതാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. നിര്‍ദ്ദേശങ്ങള്‍ 1. താഴെ തന്നിരിക്കുന്ന അപേക്ഷാ ഫോം ഫോട്ടോ ഒട്ടിച്ച് കെ.സി.വൈ.എം. ഓഫീസില്‍ സമര്‍പ്പിക്കുക. 2. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമെ ഈ വര്‍ഷം…

Read More Read More

Guidelines for selecting Best Unit, Best Mekhala

Guidelines for selecting Best Unit, Best Mekhala

Guidelines for selecting Best unit, Best Mekhala   മാർക്ക് വിഭജന മാനദണ്ഡങ്ങൾ മനസിലാക്കാൻ താഴെ കാണുന്ന ലിംങ്ക് നിർബന്ധമായും പരിശോധിക്കുക. For detailed information, click here…   1. യൂണിറ്റ്-മേഖല-രൂപതാ തലത്തിലുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനാക്കിയാണ് ബെസ്റ്റ് യൂണിറ്റ് തിരഞ്ഞെടുക്കുന്നത്.മാർക്ക് വിഭജന മാനദണ്ഡങ്ങൾ മനസിലാക്കാൻ താഴെ കാണുന്ന ലിംങ്ക് പരിശോധിക്കുക. 2. മേഖലാ സമിതി തങ്ങളുടെ പരിധിയില്‍ വരുന്ന യൂണിറ്റുകളില്‍നിന്ന് 1-ും 2-ും സ്ഥാനം ലഭിക്കുന്ന യൂണിറ്റുകളുടെ വിശദമായ റിപ്പോര്‍ട്ട് രൂപതാ സമിതിക്ക് സമര്‍പ്പിക്കേണ്ടതാണ്. വിവിധ മേഖലകളില്‍ നിന്നും ഇപ്രകാരം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ രൂപതാ സമിതി നിശ്ചയിക്കുന്ന ജഡ്ജിംഗ് കമ്മിറ്റി പരിശോധിക്കുകയും യൂണിറ്റുകളില്‍ അറിയിപ്പോടെയും അല്ലാതെയും നേരിട്ട് വിലയിരുത്തലുകള്‍ നടത്തുകയും ചെയ്ത് ബെസ്റ്റ് യൂണിറ്റുകളെ തിരഞ്ഞെടുക്കുന്നതാണ്. 3. മേഖലയുടെ ജഡ്ജിംങ്…

Read More Read More