YATP

YATP

വൈ.എ.റ്റി.പി. അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

 

വൈ.എ.റ്റി.പി. ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ ജൂബിലി ആഘോഷം (25 വര്‍ഷങ്ങള്‍) വ്യത്യസ്തമായ കര്‍മ്മ പരിപാടികളോടെ നടത്തുവാന്‍ ആഗ്രഹിക്കുന്നു. കത്തോലിക്കരായ യുവതീയുവാക്കളുടെ ഇടയില്‍ നിന്നും പ്രബുദ്ധരും സമര്‍പ്പിതരും പ്രേഷിത ചൈതന്യം തുളുമ്പുന്നവരുമായ നല്ല നേതാക്കളെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഈ വര്‍ഷത്തെ പ്രോഗ്രാം ആരംഭിക്കുന്നത് മെയ് 26,27,28 തിയതികളില്‍ ആയിരിക്കും. 30 അംഗങ്ങള്‍ക്ക് മാത്രമെ ഈ വര്‍ഷം പ്രവേശനം ഉണ്ടായിരിക്കുകയൊള്ളു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 20-ാം തിയതിക്ക് മുമ്പായി രൂപതാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യുക.

നിര്‍ദ്ദേശങ്ങള്‍
1. താഴെ തന്നിരിക്കുന്ന അപേക്ഷാ ഫോം ഫോട്ടോ ഒട്ടിച്ച് കെ.സി.വൈ.എം. ഓഫീസില്‍ സമര്‍പ്പിക്കുക.
2. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമെ ഈ വര്‍ഷം അഡ്മിഷന്‍ ലഭിക്കുകയൊള്ളു.
3. കെ.സി.വൈ.എം. അംഗങ്ങള്‍ക്ക് പകുതി ഫീസ് ഇടവകയില്‍ നിന്ന് നല്‍കുന്നതിന് ഡയറക്ടറച്ചന്‍ ശ്രമിക്കുമല്ലൊ.
4. വൈ.എ.റ്റി.പി. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് രൂപതയില്‍ നിന്നും നടത്തുന്ന ടെസ്റ്റുകളില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതാണ്.
5. അപേക്ഷാ ഫോം ഫോട്ടോ കോപ്പി എടുത്ത് ഉപയോഗിക്കാവുന്നതാണ്.
6. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം 8 ക്യാമ്പുകളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. (രണ്ടാം ശനികളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പ്രോഗ്രാം (ആദ്യ ക്യാമ്പ് ഒഴികെ) വെള്ളി വൈകുന്നേരം ആരംഭിച്ച് ശനി 4 മണിയോടെ അവസാനിക്കുന്നതാണ്.)
7. ഇടവകയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കള്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കുക.

 

വൈ.എ.റ്റി.പി. അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.