Guidelines for selecting Best Unit, Best Mekhala

Guidelines for selecting Best Unit, Best Mekhala

Guidelines for selecting Best unit, Best Mekhala

 

മാർക്ക് വിഭജന മാനദണ്ഡങ്ങൾ മനസിലാക്കാൻ താഴെ കാണുന്ന ലിംങ്ക് നിർബന്ധമായും പരിശോധിക്കുക.

For detailed information, click here…

 

1. യൂണിറ്റ്-മേഖല-രൂപതാ തലത്തിലുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനാക്കിയാണ് ബെസ്റ്റ് യൂണിറ്റ് തിരഞ്ഞെടുക്കുന്നത്.മാർക്ക് വിഭജന മാനദണ്ഡങ്ങൾ മനസിലാക്കാൻ താഴെ കാണുന്ന ലിംങ്ക് പരിശോധിക്കുക.
2. മേഖലാ സമിതി തങ്ങളുടെ പരിധിയില്‍ വരുന്ന യൂണിറ്റുകളില്‍നിന്ന് 1-ും 2-ും സ്ഥാനം ലഭിക്കുന്ന യൂണിറ്റുകളുടെ വിശദമായ റിപ്പോര്‍ട്ട് രൂപതാ സമിതിക്ക് സമര്‍പ്പിക്കേണ്ടതാണ്. വിവിധ മേഖലകളില്‍ നിന്നും ഇപ്രകാരം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ രൂപതാ സമിതി നിശ്ചയിക്കുന്ന ജഡ്ജിംഗ് കമ്മിറ്റി പരിശോധിക്കുകയും യൂണിറ്റുകളില്‍ അറിയിപ്പോടെയും അല്ലാതെയും നേരിട്ട് വിലയിരുത്തലുകള്‍ നടത്തുകയും ചെയ്ത് ബെസ്റ്റ് യൂണിറ്റുകളെ തിരഞ്ഞെടുക്കുന്നതാണ്.
3. മേഖലയുടെ ജഡ്ജിംങ് കമ്മിറ്റി മേഖലാ ഡയറക്ടറുടെ ഉത്തരവാദിത്വത്തില്‍ ക്രമീകരിക്കേണ്ടതാണ്. മേഖലാ ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
4. അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട് രൂപതാ കാര്യാലയത്തില്‍ നിന്നും നല്‍കുന്ന നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി രൂപതാ സമിതി നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളില്‍ മേഖലാ സമിതിക്കും രൂപതാ സമിതിക്കും നല്‍കേണ്ടതാണ്.
5. മേഖലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് രൂപതാ സമിതി നേരിട്ട് പരിശോധിച്ച് ഫലം പ്രഖ്യാപിക്കുന്നതാണ്. മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുണ്ട്. രൂപതാ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
6. ഓരോ വിഭാഗത്തിലും (A,,B,C  വിഭാഗങ്ങളില്‍) ആണ്‍കുട്ടികളുടെ യൂണിറ്റിനും, പെണ്‍കുട്ടികളുടെ യൂണിറ്റിനും A grade, B grade, C grade എന്നിങ്ങനെ ഗ്രേഡ് തീരുമാനിക്കുന്നതാണ്. ഓരോ വിഭാഗത്തിലും യൂണിറ്റ്-മേഖല-രൂപതാ തലങ്ങളില്‍ (പ്രത്യേകം, പ്രത്യേകം) A grade സ്വന്തമാക്കുന്ന യൂണിറ്റുകള്‍ക്ക് പ്രശംസാപത്രമടങ്ങുന്ന മെമന്‍റോ നല്‍കുന്നതാണ്. ഏതെങ്കിലുമൊരു തലത്തില്‍ A grade ലഭിക്കാതെ വന്നാല്‍ മെമന്‍റോ നല്‍കുന്നതല്ല. എ,ബി,സി വിഭാഗങ്ങളില്‍ ഏറ്റവും മികച്ച ആണ്‍കുട്ടികളുടെ യൂണിറ്റിനും പെണ്‍കുട്ടികളുടെ യൂണിറ്റിനും എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കുന്നതാണ്.
7. മാനദണ്ഡങ്ങളും ഫലങ്ങളും കെ.സി.വൈ.എം. വൈബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
8. മേഖലാ സമിതി പരിശോധിച്ച റിപ്പോര്‍ട്ടുകളുടെ ഗ്രേഡിംങ് (പരിശോധനാഫലം) നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളില്‍ രൂപതാ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
9. A വിഭാഗം – 250 ല്‍ താഴെ കുടുംബങ്ങളുള്ള ഇടവക
B വിഭാഗം – 251 നും 750 നും ഇടയില്‍ കുടുംബങ്ങളുള്ള ഇടവക
C വിഭാഗം – 751 നു മുകളില്‍ കുടുംബങ്ങളുള്ള ഇടവക
10. പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ആവര്‍ത്തനങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ സംഭവിച്ചാല്‍ നെഗറ്റിവ് മാര്‍ക്ക് ലഭിക്കും.
11. യൂണിറ്റ് തലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ 5 ദിവസം മുമ്പെങ്കിലും രൂപതാതലത്തില്‍ ഓഫീസില്‍ അറിയിച്ചിരിക്കണം. രൂപതാ എക്സിക്യൂട്ടിവില്‍ പെട്ട ആരെങ്കിലും പരിപാടികളില്‍ പങ്കെടുക്കുന്നത് ഉചിതമായിരിക്കും.
12. യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തെ നിഷേധാത്മകമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കരുത്.

മാർക്ക് വിഭജന മാനദണ്ഡങ്ങൾ മനസിലാക്കാൻ താഴെ കാണുന്ന ലിംങ്ക് നിർബന്ധമായും പരിശോധിക്കുക.

 

 

For detailed information, click here…